GBPLoading...
സിറിയൻ യുദ്ധത്തിൽ നിന്ന് അഭയം തേടി നെതർലാൻഡ്സിലെത്തിയ കുടുംബത്തിൽ ദുരന്തം; പാശ്ചാത്യ ജീവിതശൈലി പിടിക്കാത്ത മകളെ തടാകത്തിൽ മുക്കിക്കൊന്ന് പിതാവ് സിറിയയിലേക്ക് മടങ്ങി
UK News

സിറിയൻ യുദ്ധത്തിൽ നിന്ന് അഭയം തേടി നെതർലാൻഡ്സിലെത്തിയ കുടുംബത്തിൽ ദുരന്തം; പാശ്ചാത്യ ജീവിതശൈലി പിടിക്കാത്ത മകളെ തടാകത്തിൽ മുക്കിക്കൊന്ന് പിതാവ് സിറിയയിലേക്ക് മടങ്ങി

ലണ്ടൻ: സിറിയൻ യുദ്ധത്തിന്റെ പ്രതിസന്ധികൾ മറികടന്ന് നെതർലാൻഡ്സിൽ അഭയം നേടിയ സുമയ്യ അൽ നാജറുടെ കുടുംബത്തിന് ഭീകര ദുരന്തമായി മാറി മകളുടെ ദുരഭിമാനക്കൊല. ഭർത്താവ് ഖലീദ് അൽ നജർ തന്റെ 18 വയസ്സ് പൂർത്തിയാക്കിയ മകളെ റിയാനെ കൊന്ന ശേഷം സിറിയയിലേക്ക് മടങ്ങി മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നു. 30 വർഷം തടവ് ശിക്ഷിക്കപ്പെട്ട ഖലീദിന്റെ രണ്ട് ആൺമക്കളും സഹായം ചെയ്തതിന് 20 വർഷം വീതം ജയിൽ ശിക്ഷ അനുഭവിക്കുന്നു.​

കഠിന പ്രതിസന്ധികൾ മറികടന്ന് ഡച്ച് പട്ടണത്തിൽ കൗൺസിൽ ഹൗസ് ലഭിച്ച സുമയ്യയ്ക്ക് കാറ്ററിംഗ് ബിസിനസിന് സർക്കാർ സഹായവും കുട്ടികൾക്ക് സ്കൂൾ സൗകര്യവും ലഭിച്ചു. എന്നാൽ എട്ട് വർഷത്തിനുശേഷം കുടുംബം തകർന്നു. പാശ്ചാത്യ ജീവിതശൈലും വസ്ത്രധാരണവും പിടിക്കാത്തതിന്റെ പേരിൽ ഖലീദ് റിയാനെ അതിക്രൂരമായി കൊന്നു. ആളൊഴിഞ്ഞ കൺട്രിപാർക്കിലെ തടാകത്തിൽ കമഴ്ന്ന നിലയിലാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.​

കുടുംബാംഗങ്ങൾക്കിടയിലെ സംഘർഷം വർഷങ്ങളായി തുടരുകയായിരുന്നു. റിയാന്റെ ജീവിതരീതി മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സഹിക്കാനാവാത്തതായിരുന്നു. സുമയ്യയുടെ പേരിൽ അയച്ചതായി സംശയിക്കപ്പെടുന്ന വാട്ട്സാപ്പ് സന്ദേശത്തിൽ റിയാനെ “വൃത്തികെട്ടവൾ” എന്ന് വിളിച്ച് കൊല്ലണമെന്ന് പറഞ്ഞത് കോടതി ശ്രദ്ധിച്ചു. എന്നാൽ സുമയ്യ ഭർത്താവിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്; മക്കൾക്ക് പങ്കില്ലെന്ന് അവർ വാദിക്കുന്നു.​

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുമയ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഖലീദ് തന്റെ ജീവിതം പൂർണമായി നാശം ചെയ്തുവെന്ന് കരച്ചിലോടെ അവർ പറയുന്നു. കുടുംബത്തിന്റെ പുനരധിവാസ സ്വപ്നങ്ങൾ തകർന്നപ്പോൾ സുമയ്യയ്ക്ക് വിധിയെ പഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്