ഗൊറെറ്റി കൊടുങ്കാറ്റിന് മുന്നോടിയായി യുകെയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അപൂർവമായ ഒരു റെഡ് വെതർ അലർട്ട് പുറപ്പെടുവിച്ചു.
തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഇംഗ്ലണ്ടുകാർക്ക് മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്ന കാറ്റ് മൂലം കെട്ടിട - മര അവശിഷ്ടങ്ങൾ വായുവിലൂടെ പറന്ന് ജീവന് അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാൻഫ്ഷെയറിലെ ടോമിന്റൗൾ ഗ്രാമം കഴിഞ്ഞ രാത്രി യുകെയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായിരുന്നു, ഇവിടെ -14 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
യുകെയിലെ മിക്ക പ്രദേശങ്ങളിലും മഞ്ഞ, ആമ്പർ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇപ്പോൾ ഒരു അപൂർവ റെഡ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഗൊരെറ്റി കൊടുങ്കാറ്റിന്റെ ആഘാതം മൂലം യുകെയുടെ പല ഭാഗങ്ങളിലും മഴ, മഞ്ഞ് അല്ലെങ്കിൽ ഐസ് എന്നിവയ്ക്കുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
കൊടുങ്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കോൺവാളിൽ - 100 മൈൽ വേഗതയിൽ വീശുന്ന കാറ്റ് മൂലം വൈദ്യുതി ലൈനുകൾ തകരാനും മേൽക്കൂരകൾ തകരാനും സാധ്യതയുണ്ട് .
മെറ്റ് ഓഫീസ് പറയുന്നു: “ഗോറെറ്റി കൊടുങ്കാറ്റ് വ്യാഴാഴ്ച വൈകുന്നേരം സില്ലി ദ്വീപുകളിലും കോൺവാളിന്റെ ചില ഭാഗങ്ങളിലും അസാധാരണമാംവിധം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റായി വീശും, തുറന്ന പ്രദേശങ്ങളിൽ 80-100 മൈൽ അല്ലെങ്കിൽ അതിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശും.
“കാറ്റ് തുടക്കത്തിലെ മണിക്കൂറിൽ 30-40 മൈൽ വേഗതയിൽ നിന്ന് മണിക്കൂറിൽ 100 മൈൽ വേഗത്തിലേക്ക് വർദ്ധിക്കുമെന്നും ശക്തമായ കാറ്റ് 2-3 മണിക്കൂർ നീണ്ടുനിൽക്കുമെന്നും പിന്നീട് ശമിക്കുമെന്നും പ്രതീക്ഷിക്കുന്നു.
"വെള്ളിയാഴ്ച രാവിലെ വരെ മിക്കയിടങ്ങളിലും യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉള്ളതിനാൽ കാറ്റ് ശക്തമായി തുടരും."
ഇന്നലെ വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണിവരെ റെഡ് വെതർ മുന്നറിയിപ്പ് നിലനിൽക്കും, ഇന്നലെ വൈകുന്നേരം 3 മണിമുതൽ ഗൊറെറ്റി കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കു.
റെഡ് വെതർ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഐൽസ് ഓഫ് സില്ലി, കോൺവാൾ എന്നിവിടങ്ങളിലായി ഏകദേശം അര ദശലക്ഷം ആളുകൾക്ക് യുകെയുടെ അടിയന്തര മുന്നറിയിപ്പ് സംവിധാനം സജീവമാക്കുമെന്ന് കാബിനറ്റ് ഓഫീസ് അറിയിച്ചു.
ഇന്നലെ രണ്ട് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു, ആദ്യത്തേത് ബാധിത പ്രദേശത്തുള്ള ആളുകളുടെ ഫോണുകളിലേക്ക് ഉച്ചകഴിഞ്ഞ് 3 മണിക്ക് അയച്ചു - രണ്ടാമത്തേത് വൈകുന്നേരം 5 മണിക്കും അയച്ചു.
"അനുയോജ്യമായ മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ സജ്ജീകരിച്ചാലും ഉച്ചത്തിലുള്ള സൈറൺ പോലുള്ള ശബ്ദം പുറപ്പെടുവിക്കും. ശബ്ദവും വൈബ്രേഷനും ഏകദേശം 10 സെക്കൻഡ് നീണ്ടുനിൽക്കും."
പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നതിനാൽ തീരത്ത് വലിയ തിരമാലകൾ ഉണ്ടാകുമെന്നും തീരദേശ റോഡുകളിലേക്കും കടൽത്തീരങ്ങളിലേക്കും വീടുകളിലേക്കും കടൽത്തീര വസ്തുക്കൾ എറിയപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ കാരണം, റോഡുകൾ, പാലങ്ങൾ, റെയിൽവേ ലൈനുകൾ എന്നിവ അടച്ചിടാൻ സാധ്യതയുണ്ട്. ബസുകൾ, ട്രെയിനുകൾ, ഫെറി സർവീസുകൾ എന്നിവ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ട്. വിമാന സർവീസുകളും ബാധിക്കപ്പെടും.
വെയിൽസ് , മിഡ്‌ലാൻഡ്‌സ്, സൗത്ത് യോർക്ക്ഷയർ എന്നിവയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആംബർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
യുകെയിലുടനീളം കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റ്, ഐസ്, മഴ എന്നിവയും ഉണ്ടാകുമെന്നതിനാൽ വൈദ്യുതി തടസ്സങ്ങളും മൊബൈൽ സിഗ്നലുകളിൽ തടസ്സവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വടക്ക് ഷെഫീൽഡ് മുതൽ ലെസ്റ്റർ വരെയും, വെസ്റ്റ് മിഡ്‌ലാൻഡ്‌സിന്റെ ഭൂരിഭാഗവും കടന്ന് വെയിൽസിലേക്കും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വ്യാപിച്ചിരിക്കുന്നു .