കാൻസർ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശിയും കാർഡിഫിലെ വിക്ടറി എജി ചർച്ച് സഭയിലെ സജീവ അംഗവുമായ ബ്രദർ ജോൺ തോമസ് (45 – അനിൽ) യുകെയിൽ നിര്യാതനായി. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കുറച്ച് മാസങ്ങളായി കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടയം മണർകാട് തൊണ്ടുകണ്ടത്ത് സ്വദേശിയായ ജോൺ തോമസ് കുടുംബസമേതം വെയിൽസിലെ ന്യൂപോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ രേണു ജോൺ, മക്കൾ റൂബൻ, അദിയ എന്നിവരാണ്.
15 വർഷത്തിലധികം കുവൈറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ടര വർഷം മുമ്പാണ് ന്യൂപോർട്ടിലേക്ക് കുടിയേറിയത്. ശവസംസ്കാര ശുശ്രൂഷയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകൻ ബിനോയ് എബ്രഹാം അറിയിച്ചു.